April 26, 2024

വില കൂട്ടി വിൽപ്പന :12 കടകള്‍ക്കെതിരെ നടപടിയെടുത്തു.

0
Save 20200330 115902.jpeg
കൽപ്പറ്റ..
കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ പൂഴ്ത്തിവെയ്പ്, അമിതവില തടയുന്നതിനായി രൂപീകരിച്ച വിവിധ വകുപ്പുകള്‍ ചേര്‍ന്ന് രൂപീകരിച്ച ജില്ലാ സമിതി ജില്ലയിലെ മൂന്ന് താലൂക്കിലും പരിശോധന നടത്തി.  ജില്ലയില്‍ 43 കടകളില്‍ പരിശോധന നടത്തിയതില്‍ 12 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി നടപടി സ്വീകരിച്ചു. ബത്തേരി താലൂക്കില്‍  വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത 8 കടക്കാര്‍ക്ക് നോട്ടീസ് നല്‍കി.  മാനന്തവാടി താലൂക്കിലെ പരിശോധനകളില്‍ കണ്ടെത്തിയ 4 ക്രമക്കേടുകളിന്മേല്‍ 10,000 രൂപ പിഴ ഈടാക്കി.  വൈത്തിരി താലൂക്കില്‍ 4 കടകളില്‍ പരിശോധന നടത്തി. അമിതവില ഈടാക്കുന്നവര്‍ക്കും പൂഴ്ത്തിവെയ്പ് നടത്തുന്നവര്‍ക്കും എതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി അറിയിച്ചു. പരാതിപ്പെടേണ്ട നമ്പര്‍ ജില്ലാ സപ്ലൈ ഓഫീസര്‍     – 9188527326, വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ – 9188527405, ബത്തേരി  – 9188527407, മാനന്തവാടി     – 9188527406
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *