June 14, 2026

കമ്പളക്കാട് രോഗിയെ ചൊല്ലി വിവാദം: ജാഗ്രത ഇല്ലെങ്കിൽ ഇതിൽ എല്ലാവർക്കും പണി കിട്ടും

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കമ്പളക്കാട്  കോവിഡ് 19 പോസിറ്റീവ് കേസ് ആയി റിപ്പോർട്ട് ചെയ്ത രോഗിയെ ചൊല്ലി വിവാദം മുറുകുന്നു. ഇയാൾ നാലുതവണ നിരീക്ഷണ  സമയത്ത് ക്വാറന്റൈൻ ലംഘിച്ചതായി അധികൃതർ പറയുന്നു. എന്നാൽ ഇത് ശരിയല്ലന്ന് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും രോഗിയും പറയുന്നു. സത്യാവസ്ഥ അറിയാൻ പോലീസിൻറെ  ജിയോ ഫെൻസിങ് സംവിധാനം  ഉപയോഗിക്കേണ്ടിവരും.

രോഗിയുടേതായി ചില സന്ദേശങ്ങളും താഴെ പറയും പ്രകാരം പ്രചരിക്കുന്നുണ്ട്.
എന്റെ റൂട്ട് മേപ്പിൾ പ്രചരിക്കുന്നത് മുഴുവനും  കള്ളമാണ് .പത്രങ്ങളിൽ വന്നതും നുണയാണ്   15/3/2020 ന്നു 5.30 ax716 airindia expers ൽ കണ്ണൂർ എയർപോർട്ടിൽ വന്നു  എന്റെ കൂടെ മകനും  അളിയൻ ഫൈസലും  ഉണ്ടായിരുന്നു   എന്നെ വിളിക്കാന് വന്നത്  രണ്ടു പേര്   എയർപോർട്ടിൽ നിന്ന്  നേരെ വന്നത്  ഫൈസലിന്റെ  വീട്ടിൽ കൂളി വയലിൽ  ആണ്‌ അവിടെനിന്നു ഫുഡ് കഴിച്ചു  20 മിനിറ്റു കഴിഞ്ഞു  kamablakkad  എന്റെ വീട്ടിൽ വന്നു  25നു മകനെ കാണിക്കാൻ  വേണ്ടി 3 മണിക്ക്  കൈനാട്ടി  സർക്കാർ ആശുപത്രയിൽ  കാണിക്കാൻ പോയി  dmo വിളിച്ചു പറഞ്ഞിട്ടാണ് പോയത് അവിടെ വണ്ടിയിൽ നിന്ന്  ഇറങ്ങീട്ടില്ല  dr മരുന്ന്  ഇങ്ങോട്ടു കൊണ്ടുതന്നു  നേരെ വീട്ടിൽ വന്നു  അന്ന്    എക്ക്സറെ   ഉണ്ടായിരുന്നില്ല  മകൻ  ബാല്കണിയിൽനിന്നു  വീണിരുന്നു  എക്സ്റേ  26 നു   10.30 എടുക്കാൻവേണ്ടി  വീണ്ടും പോയി  എക്സ്റേ എടുത്തു  3മണിക്ക്  എന്റെ വണ്ടിയോടു  ചേർന്ന് ഉള്ള  ആംബുലസിൽ  വെച്ചാണ്  സ്രവം  ബ്ലേഡ്  എടുത്തത്  പിന്നീട്  നേരെ വീട്ടിൽ വന്നു    പള്ളിയിലോ  മാർക്കറ്റിന്റെ  ഒന്നും തന്നെ പോയിട്ടില്ല  എന്റെ ഉമ്മാന്റെ  അടുത്തുവരെ  പോയിട്ടില്ല   മറ്റുള്ള  വാർത്തകൾ  അടിസ്ഥാന മില്ലാത്തതാണ്   എന്നു
………..
എന്നാൽ ഈ സന്ദേശം രോഗിയുടെ പേര് സഹിതം ചില ആളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.കൊറോണ വൈറസ് വ്യാപനം തുടങ്ങിയതിനുശേഷം ഇതുവരെയുള്ള പോസിറ്റീവ് കേസുകളിലൊന്നും രോഗിയുടെ പേര് മാധ്യമങ്ങൾ നൽകിയിട്ടില്ല എന്നിരിക്കെയാണ്  ഈ പ്രചരണം.
റൂട്ട് മാപ്പ് തയ്യാറാക്കകാൻ ശ്രമിക്കയാാണന്നും  വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *