May 6, 2024

ജില്ലാ മെഡിക്കൽ ഓഫീസ് ഭാഗികമായി കൽപ്പറ്റയിലേക്ക് മാറ്റി.

0

മാനന്തവാടി കോവിഡ് എന്ന മഹാമാരിയുടെ മറവിൽ ദുരന്തനിവാരണ അതോററ്റി നിയമം മറയാക്കി മാനന്തവാടിയിൽ പ്രവർത്തിച്ചു വരുന്ന ജില്ല മെഡിക്കൽ ഓഫീസ് ഭാഗികമായി പറിച്ചു നട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനെന്ന പേരിലാണ് കലക്ട്രേറ്റിലേക്ക് കഴിഞ്ഞ ദിവസം മുതൽ ജീവനക്കാരെ മാറ്റി നിയമിച്ചത്. ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള കെട്ടിടവും റവന്യുവിന്റെ കൈവശമുള്ള കെട്ടിടങ്ങളിലായാണ് ഓഫീസ് പ്രവർത്തനം തുടങ്ങിയത്.എഴുപതിലേറേ പേർ ജോലി ചെയ്യുന്ന ജില്ല മെഡിക്കൽ ഓഫീസിൽ ഇനി വിരലില്ലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഉള്ളത്.കോവിഡ് ഭീതി ഒഴിയുന്നതോടെ ഓഫീസ് പ്രവർത്തനം പൂർണ്ണമായുംകൽപ്പറ്റയിലേക്ക് മാറ്റാനുള്ള അണിയറ നീക്കം സജീവമായിട്ടുണ്ട്.തിരുവനന്തപുരം കേന്ദ്രീകരിച്ച് ഇതിനായി ഒരു ലോബി തന്നെ പ്രവർത്തിക്കുന്നതായി ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു. ആരോഗ്യവകുപ്പിലെ ജില്ലയിലെ ഉയർന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനും ജില്ല മെഡിക്കൽ ഓഫീസിലെ സുപ്രധാന തസ്തികയിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനുമാണ് ഓഫീസ് മാറ്റത്തിന് ചരടുവലിക്കുന്നതെന്ന് ആരോപണമുണ്ട്.ഇവരാകട്ടെ ജില്ലക്ക് പുറത്ത് നിന്നുള്ള വരുമാണ് ഇവർ യാത്ര സൗകര്യത്തിനായാണ് ഓഫീസ് മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.മുൻപ് പലതവണ ഓഫീസ് മാറ്റാൻ ശ്രമം നടന്നിരുന്നെങ്കിലും യുവജന സംഘടനകളുടെ ശക്തമായ എതിർപ്പുകളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഈ ഓഫീസ് നഷ്ടമാകുന്നതോടെ മാനന്തവാടിയിൽ ജില്ല തല ഓഫീസ് ഒന്നിൽ ഒതുങ്ങും. ഓഫീസ് മാറ്റം തടയാൻ എം.എൽ.എ.ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്ന്  ആവശ്യം ശക്തമായിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *