April 25, 2024

ലിനീഷും അനീഷും ആശുപത്രി വിട്ടു :സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ ചികിത്സ നൽകി വിജയിച്ച ബഹുമതിയിൽ വയനാട് ജില്ലാ ആശുപത്രി .

0
Img 20200804 Wa0266.jpg
 സി.വി. ഷിബു.
കൽപ്പറ്റ. :
 തൊണ്ടർനാട് സ്വദേശികളായ 
ലിനീഷും അനീഷും ആശുപത്രി വിട്ടു. സംസ്ഥാനത്ത്  ആദ്യമായി പ്ലാസ്മ ചികിത്സ നൽകി വിജയിച്ച ബഹുമതിയിൽ  വയനാട്  ജില്ലാ ആശുപത്രി .
കഴിഞ്ഞ ജൂലായ് 18 – നാണ് ഇരുവരും ആശുപത്രിയിൽ പ്രവേശിപ്പിക്കെപെടുന്നത്. വയനാട്ടിൽ
 രോഗം  ഭേദമായ  ആദ്യ കോവിഡ് രോഗികളാണ് ഇരുവർക്കും പ്ലാസ്മ നൽകിയത്. 
ഇവർക്കൊപ്പം പ്ലാസ്മ തെറാപ്പിക്ക് വിധേയമായി കോവിഡ് െനെഗറ്റീവ് ആയ പേര്യ സ്വദേശി റെജി ആന്തരിക രക്ത സ്രാവത്തെ തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ മരിച്ചു.
ആശുപത്രിയിൽ നിന്ന് അനീഷിനെയും ലിനീഷിനെയും  യാത്രയാക്കാൻ വയനാട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ളയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ. രേണുകയും എത്തിയിരുന്നു
. പ്ലാസ്മ  തൊറാപ്പി ആരോഗ്യ വകുപ്പിൻ്റെ കൂട്ടായ്മയുടെ വിജയമെന്ന് വയനാട്  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക പറഞ്ഞു.
കൊവിഡ്  19 രോഗികൾക്ക് പ്ലാസ്മ ചികിത്സ നൽകി രോഗികൾ രോഗമുക്തി നേടിയതോടെ സംസ്ഥാന ചരിത്രത്തിൽ ഇടം നേടുകയാണ് മാനന്തവാടിയിലെ ജില്ലാ  ആശുപത്രി. സംസ്ഥാനത്ത് മെഡിക്കൽ കോളേജിൽ മാത്രമാണ് പ്ലാസ്മ തൊറാപ്പി ചികിത്സ നടത്തുന്നത്.സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ചികിത്സ നടത്തുന്നത്.ആദ്യ ചികിത്സ തന്നെ വിജയമായതിൻ്റെ സന്തോഷത്തിലാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും .  കടപ്പാട് ഡോക്ടർമാരോടും നഴ്സുമാറോടും ആരോഗ്യ പ്രവർത്തകരോടുമെന്ന് ഫ്ലാസ്മ തൊറാപ്പി ചികിത്സയിൽ രോഗമുക്തമായ ലിനീഷും അനീഷും പറഞ്ഞു. . ജില്ലാ ഭരണകൂടത്തോടും ആരോഗ്യ വകുപ്പിനോടും തീർത്താൽ തീരാത്ത കടപ്പാടെന്നും ഇരുവരും പറയുന്നു.
കൊവിഡ് രോഗബാധയെ തുടർന്ന് ഫ്ലാസ്മ ചികിത്സയിൽ രോഗം ഭേദമായ തൊണ്ടർനാട് സ്വദേശികളായ ലിനീഷിനും അനീഷിനും ഇത് രണ്ടാം ജന്മം അത് കൊണ്ട് തന്നെ ചികിത്സ ഭേദമായി ജില്ലാ ആശുപത്രിയിൽ നിന്നും തിരിച്ചു പോകുമ്പോൾ നൽകിയ യാത്രയയപ്പിലും ഇരുവരും വികാരനിർഭരരുമായി. ജില്ലാ കലക്ടർ പൂച്ചെണ്ടു നൽകി യാത്രയാക്കിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത തങ്ങളുടെ കടപ്പാട് കലക്ടർക്ക് മുൻപിൽ അവർ പറയുകയും ചെയ്തു. നന്ദി ജില്ലാ ഭരണകൂടത്തോടും കൂടപ്പിറപ്പുകളെ പോലെ തങ്ങളെ പരിച്ചരിച്ച ഡോക്ടർമാരോടും നഴ്സ്മാരോടും ആരോഗ്യ പ്രവർത്തകരോടുമെന്ന് ഇരുവരും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *