June 13, 2026

വയനാട്ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ: 9 പേര്‍ക്ക് രോഗ മുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (04.08.20) 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടി. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 737 ആയി. ഇതില്‍ 354 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 382 പേരാണ് ചികിത്സയിലുള്ളത്. 366 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. 
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:
വാളാട് സമ്പർക്കത്തിലുള്ള ആലാറ്റിൽ പുലച്ചിക്കുനി ആദിവാസി കോളനിയിലെ 11 പേർ (5 കുട്ടികളടക്കം 7 സ്ത്രീകളും 4 പുരുഷന്മാരും), ഒരു വെള്ളമുണ്ട സ്വദേശിനി (9), രണ്ട് പനമരം സ്വദേശിനികള്‍ (37, 3), കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പനമരം വാരാമ്പറ്റ സ്വദേശിനി (36), ബത്തേരി സമ്പർക്കത്തിലുള്ള  ചെതലയം സ്വദേശി (49), കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന അമ്പലവയൽ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (31) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 
രോഗമുക്തി നേടിയവര്‍: 
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി (4), തൊണ്ടർനാട് (27),   പൊരുന്നന്നൂർ (3,29), പൂതാടി(31),  നൂൽപ്പുഴ(26), മീനങ്ങാടി (42), വെള്ളമുണ്ട (25) സ്വദേശികളും ഒരു ചെർപ്പുളശ്ശേരി (29) സ്വദേശിയുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
173 പേര്‍ പുതുതായി നിരീക്ഷണത്തില്‍:
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.08) പുതുതായി നിരീക്ഷണത്തിലായത് 173 പേരാണ്. 167 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2875 പേര്‍. ഇന്ന് വന്ന 35 പേര്‍ ഉള്‍പ്പെടെ 411 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 733 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 23745 സാമ്പിളുകളില്‍ 22400 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 21680 നെഗറ്റീവും 737 പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *