November 7, 2026

മണ്ണിടിച്ചിൽ ഭീഷണി തിരുനെല്ലിയിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു

0
IMG-20200804-WA0375.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി:
മണ്ണിടിച്ചിൽ ഭീഷണിയേത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
നിട്ടറ കോളനിയിലെ 7 കുടുംബങ്ങളിലെ 24 ആളുകളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. തിരുനെല്ലി ഗവ: ഹൈസ്കുളിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. റവന്യൂ, ട്രൈബൽ വകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ പ്രളയത്തിൽ മണ്ണിടിച്ചിലിനേത്തുടർന്ന് വീട് നഷ്ടപ്പെട്ട ഇവർക്ക് പഞ്ചായത്ത് വീടനുവദിച്ചിരുന്നു.
പോത്തുമൂലയിൽ സർക്കാർ സ്ഥലമെടുത്ത് കൊടുക്കുകയും ഭവന പദ്ധതി പ്രകാരം ഭവന നിർമ്മാണം പൂർത്തീകരണത്തിലേക്കെത്തുകയും ചെയ്തിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *