September 27, 2026

ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പിന്നാക്ക സമുദായ വികസന വകുപ്പ് മുഖേന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരുമായിരിക്കണം.  അപേക്ഷയും രേഖകളും സാക്ഷ്യപത്രങ്ങളും സ്ഥാപനം പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് സമര്‍പ്പിക്കണം. മുന്‍വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരും 60 വയസ്സ് പൂര്‍ത്തിയായവരും അര്‍ഹരല്ല. അവസാന തീയതി ആഗസ്ത് 31.  അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും www.bcdd.kerala.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ  0495-2377786 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *