September 28, 2026

നാടെങ്ങും കാലവർഷക്കെടുതി : മരം വീണ് പലയിടത്തും ഗതാഗത തടസ്സം.

0
IMG-20200805-WA0054.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
നാടെങ്ങും കാലവർഷക്കെടുതി .
 മരം വീണ് പലയിടത്തും ഗതാഗത തടസ്സം.
 വാളാട് തോളക്കര കോളനിയിൽ കനത്തമഴയിൽ വീടിനു മുകളിൽ മരം വീണ് ആറു വയസുകാരി മരിച്ചു
. ബാബുവിൻ്റെ മകൾ ജ്യോതിക ആണ് മരിച്ചത്.
 അപകടത്തിൽ പിതാവ് ബാബുവിൻ്റെ ഒരു കാൽ പൂർണമായും നഷ്ടമായി.
പുലർച്ചെ രണ്ട് മണിക്കാണ് അപകടം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
മുട്ടിൽ നോർത്ത് വില്ലേജിൽ ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റ് ലും മുരണിക്കര ദേവുവിന്റെ വീടിനു മുകളിലേക്കു മരം വീണു വീട് ഭാഗികമായി തകർന്നു. ആളപായമോന്നും ഇല്ല. ഇന്ന് പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും പരിയാരം ഇബ്രാഹിം ചാക്കിലാ കുഴിയിൽ എന്നവരുടെ വീടിന്റെ മേൽക്കൂര തകർന്നു.. ടിയാനും കുടുംബവും ബന്ധുവീടിലേക്ക് മാറി താമസിച്ചിട്ടുണ്ട്
.   
    പുറക്കാടി വില്ലേജിൽ തച്ചമ്പത്ത് കോളനിയിൽ ശിവകുമാർ എന്നവരുടെ വീടിന്റെയും തൊഴുത്തിന്റെയും  മുകളിൽ മരം വീണിട്ടുണ്ട്. ഇന്ന് പുലർച്ചെ ഉണ്ടായ കാറ്റിലും മഴയിലുമാണ് അപകടം.. ആളപായമില്ല.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *