April 18, 2024

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം :അപേക്ഷ ക്ഷണിച്ചു

0


കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ്  സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍  ഡിഗ്രി കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് (04952765154, 8547005044), ചേലക്കര (04884227181, 8547005064), കുഴല്‍മന്നം (04922285577, 8547005061), മലമ്പുഴ  (04912530010, 8547005062), മലപ്പുറം (04832736211, 8547005043), നാദാപുരം (04962556300, 8547005056), നാട്ടിക (04872395177, 8547005057), തിരുവമ്പാടി (04952294264, 8547005063), വടക്കാഞ്ചേരി (04922255061, 8547005042), വട്ടംകുളം (04942689655, 8547005054), വാഴക്കാട് (04832727070, 8547005055), അഗളി (04924254699, 9447159505), മുതുവള്ളൂര്‍( 04832713218/2714218, 8547005070), മീനങ്ങാടി(04936246446, 8547005077) അയലൂര്‍(04923241766, 8547005029) താമരശ്ശേരി(04952223243, 8547005025), കൊടുങ്ങലൂര്‍(04802812280, 8547005078) എന്നിവിടങ്ങളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍  കോളേജുകള്‍ക്ക് അനുവദിച്ച അമ്പത് ശതമാനം സീറ്റുകളിലേക്കാണ് പ്രവേശനം.   
അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.  ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350രൂപ (എസ്.സി, എസ്.റ്റി 150 രൂപ)  രജിസ്‌ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം.  വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.inലഭിക്കും. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *