April 30, 2026

വൈദ്യുതി തകരാര്‍: വാട്‌സ് അപ് വഴി പരാതി അറിയിക്കാം

0
By ന്യൂസ് വയനാട് ബ്യൂറോ
 ജില്ലയില്‍  അതിതീവ്രമായ മഴയും ശക്തമായ കാറ്റും വീശിയടിക്കുന്ന സാഹചര്യത്തില്‍   ജില്ലാ അടിസ്ഥാനത്തില്‍  കെ.എസ്.ഇ.ബിയുടെ  9496010626 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ 
പൊതുജനങ്ങള്‍ക്ക്  പരാതി അറിയിക്കാം. വൈദ്യുതി  കമ്പി പൊട്ടുക, വൈദ്യുതി തൂണുകള്‍ തകരാറിലാവുക തുടങ്ങിയ വളരെ പ്രധാനപ്പെട്ട പരാതികളാണ്  വാട്‌സ് ആപ്പ് വഴി അറിയിക്കേണ്ടത്.   ഈ നമ്പറില്‍  നേരിട്ട് വിളിച്ചു പറയുന്ന പരാതികള്‍ സ്വീകരിക്കില്ല.  വാട്‌സ്ആപ്പ്  മെസേജ് വഴി വളരെ പ്രാധാന്യമുള്ള പരാതികള്‍ മാത്രം അയക്കുവാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കെ.എസ്.ഇ.ബി , കല്‍പ്പറ്റ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അഭ്യര്‍ത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *