August 16, 2026

കടുവയുടെ ആക്രമണത്തിൽ വനപാലകർക്ക് പരിക്ക്

0
IMG-20200807-WA0812.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി :കടുവയെ തുരത്തുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ രണ്ട് വനപാലകർക്ക് പരിക്കേറ്റു. ചെതലയം റെയ്ഞ്ചർ ശശികുമാർ, ഡ്രൈവർ മാനുവൽ എന്നിവർക്കാണ് പരിക്കേറ്റത്.  വൈകിട്ട് 6 മണിയോടെ വീട്ടിമൂല ചങ്ങമ്പം  വച്ചായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റ ഇവരെ ബത്തേരി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ  പള്ളിച്ചിറ രാമകൃഷ്ണന്റെ തൊഴുത്തിൽ കെട്ടിയ പശു കിടാവിനെ കടുവ ആക്രമിച്ച് കൊന്നിരുന്നു. ഇതിനെ തുടർന്ന് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ കടുവയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പിന്റെ കുടുതൽ സംഘം സ്ഥലത്തെത്തി പ്രത്യേക സംഘമായി  തിരിഞ്ഞ് കടുവയെ കൃഷിയിടത്തിൽ നിന്ന് ഉൾവനത്തിലേക്ക് തുരുത്തുന്ന തിനിടെയാണ് അപ്രതീക്ഷിതമായി കടുവ വനപാലകരെ  ആക്രമിച്ചത് . ബത്തേരിയിൽ ചികിത്സ നൽകി വിട്ടയച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *