May 7, 2024

വയനാട്ടിൽ ദുരിതം കുറക്കാതെ മഴ 1046 കുടുംബങ്ങളിലെ 3769 പേര്‍ ക്യാമ്പുകളില്‍

0
Img 20200807 Wa0769.jpg
കാലവര്‍ഷം: വയനാട്  ജില്ലയില്‍ 68 ദുരിതാശ്വാസ ക്യാമ്പുകളായി;
1046 കുടുംബങ്ങളിലെ 3769 പേര്‍ ക്യാമ്പുകളില്‍
കാലവര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി ഇതിനകം (വൈകീട്ട് 7.30 വരെ) തുറന്നത് 68 ദുരിതാശ്വാസ ക്യാമ്പുകള്‍. 1046 കുടുംബങ്ങളിലെ 3769 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇവരില്‍ 1823 പുരുഷന്മാരും 1946 സ്ത്രീകളുമാണ് (ആകെ 937 കുട്ടികള്‍). ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആറ് പേര്‍ ഭിന്നശേഷിക്കാരും അഞ്ച് പേര്‍ ഗര്‍ഭിണികളും 228 പേര്‍ മുതിര്‍ന്ന പൗരന്മാരുമാണ്. 1675 പേര്‍ പട്ടിക വര്‍ഗക്കാരാണ്. 
മാനന്തവാടി താലൂക്കില്‍ 23 ക്യാമ്പുകളിലായി 408 കുടുംബങ്ങളിലെ 1435 പേരാണുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ 15 ക്യാമ്പുകളിലായി 212 കുടുംബങ്ങളിലെ 739 പേരും വൈത്തിരി താലൂക്കില്‍ 30 ക്യാമ്പുകളിലായി 426 കുടുംബങ്ങളിലെ 1595 പേരുമുണ്ട്. അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകളിലേക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്.
കാലവര്‍ഷം: റോഡുകളിലെ തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ചുമതല നല്‍കി
ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് അധീനതയിലുള്ളതും അല്ലാത്തതുമായ എല്ലാ റോഡുകളിലും കാലവര്‍ഷത്തെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിന് പി.ഡബ്ലിയു.ഡി റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ആഗസ്റ്റ് 12 വരെയാണ്  കാലാവധി. ഇത് സംബന്ധിച്ച് ദൈനംദിന റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കണം. ചെലവുകള്‍ സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്ന് അനുവദിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *