March 29, 2024

കല്‍പ്പറ്റ നഗരസഭയെ പൂർണമായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ നഗരം നിശ്ചലമായി

0
Img 20200809 Wa0133.jpg
കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി  പ്രഖ്യാപിച്ചത്. മുഴുവൻ വാർഡുകളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ വളരെക്കുറച്ച് ആളുകൾ മാത്രമാണു  പുറത്തിറങ്ങുന്നത്. കഴിഞ്ഞദിവസം ‌കോവിഡ് സ്ഥിരീകരിച്ചു മരിച്ച കൽപ്പറ്റ സ്വദേശിയെത്തിയ  കടകളെല്ലാം അടപ്പിക്കുകയും, മൈക്രോ കണ്ടോൺമെൻറ് സോണാക്കുകയും   ചെയ്തിരുന്നു. ഇയാളുടെ സമ്പർക്ക  പട്ടികയിൽ കൂടുതൽപേർ  ഉൾപ്പെട്ടതോടെയാണ് കൽപ്പറ്റ  മുഴുവനും കണ്ടെയ്മെൻ്റ് സോൺ പരിധിയിലാക്കാൻ തീരുമാനിച്ചത്.  നഗരസഭാ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റ്/ ഹൈപ്പര്‍മാര്‍ക്കറ്റ് ഒഴികെയുള്ള ചെറുകിട പലചരക്ക്, പഴം, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍  എന്നിവ മാത്രമാണ് നഗരത്തിൽ പ്രവര്‍ത്തിക്കാനാവുക. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെയും, പെട്രോള്‍ ബങ്കുകള്‍ക്ക് 8 മുതല്‍ 5 വരെയും അനുമതിയുള്ള മറ്റ് കടകള്‍ക്ക് രാവിലെ 10 മുതല്‍ 5 വരെയുമാണ് തുറക്കാന്‍ അനുമതി.  ഹോട്ടലുകള്‍ക്ക് രാവിലെ 6 മുതല്‍ വൈകീട്ട് 9 വരെ പാര്‍സല്‍ സര്‍വീസുകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാം.  ഭരണപരമായ കാരണങ്ങളാല്‍ സിവില്‍ സ്റ്റേഷനും 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *