November 7, 2026

കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് ഓൺ ലൈൻ വഴി നടത്തണം: : എം.എല്‍.എ കത്തയച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്: എം.എല്‍.എ കത്തയച്ചു
ജില്ലയില്‍ കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തണമെന്ന് ആവശ്യപ്പെട്ട് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന് കത്തയച്ചു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത നിരവധി കര്‍ഷകരാണ് കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിച്ച് ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്. 
ആനുകൂല്യം ലഭിക്കാത്തതിനാല്‍ കര്‍ഷകരുടെ നിലവിലെ വായ്പ കുടിശ്ശികയായി കാണുന്നതിനാല്‍ പുതിയ വായ്പയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല, കുടിശ്ശികയായതിനാല്‍ കോവിഡ് 19ന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പാക്കേജുകളുടെ ആനുകൂല്യവും ലഭിച്ചിട്ടില്ല.  ജില്ലയില്‍ കമ്മീഷന്റെ സിറ്റിംഗ് മാര്‍ച്ചിലാണ് അവസാനമായി നടന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *