നാഷണല്‍ സര്‍വീസ് സ്‌കീം ബെഡ്ഷീറ്റുകള്‍ കൈമാറി
വയനാട് ജില്ലാ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ് ഷീറ്റുകള്‍ നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൊഴില്‍ – എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ജില്ലാ എന്‍.എസ്.എസ് യൂണിറ്റംഗങ്ങള്‍ 500 ബെഡ്ഷീറ്റുകളാണ് വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ മന്ത്രിക്കു കൈമാറിയത്. ജില്ലയിലെ 53 എന്‍ എസ് എസ് യൂണിറ്റുകളിലെ വളണ്ടിയര്‍മാര്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബെഡ്ഷീറ്റ് വാങ്ങുന്നതിന് ആവശ്യമായ തുക സമാഹരിച്ചത്. ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ, ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ.എസ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, എന്‍ എസ് എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ പി.കെ.സാജിദ്, എ.വി.രജീഷ്, എം.കെ.രാജേന്ദ്രന്‍, എ.ഹരി എന്നിവര്‍ പങ്കെടുത്തു.
Leave a Reply