August 14, 2026

കോവിഡ് ക്ലസ്റ്ററിൽ പോത്തിനെ അറുത്ത് ഇറച്ചി വിറ്റു :രണ്ട് പേർക്കെതിരെ കേസ്സെടുത്തു

0
By ന്യൂസ് വയനാട് ബ്യൂറോ
കണ്ടെയിൻമെൻ്റ് സോണിൽ ഉരുവിനെ അറുത്ത് ഇറച്ചി  വിൽപ്പന രണ്ട് പേർക്ക് എതിരെ കേസ്സെടുത്തു.
വാളാട് കുണ്ടിലോട്ട് അമ്മദ് (35) വള്ളിയിൽ മുഹമ്മദലി (42) എന്നിവർക്കെതിരെയാണ് തലപ്പുഴ പോലീസ് കേസ്സെടുത്തത്.
കണ്ടെയിൻമെൻ്റ് സോണായ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽപ്പെട്ട വാളാട് വെച്ച്  ഉരുവിനെ അറുത്ത് ഇറച്ചി വീടുകളിൽ  എത്തിച്ചു നൽകിയതിനാലാണ് കേസ്സെടുത്തത്.എപ്പിഡമിക് ഡിസീസ് ആക്ട് പ്രകാരവും കേരള പോലീസ് ആക്ട് 118 (E) പ്രകാരവുമാണ് തലപ്പുഴ സി.ഐ.ജിജേഷ് ഇരുവർക്കുമെതിരെ കേസെടുത്തത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *