April 26, 2024

പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം പിൻവലിക്കണം – സ്വതന്ത്ര കർഷക സംഘം

0
കൽപ്പറ്റ: പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ ദോഷകരമായതിനാൽ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജിയും ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസും ആവശ്യപ്പെട്ടു. പദ്ധതികൾക്കും മറ്റുമായി കൃഷി ഭൂമി ഉൾപ്പെടെ ഏത് സ്ഥലവും ഉടമയുടെ അനുമതി കൂടാതെ ബലപ്രയോഗത്തിലൂടെ സർക്കാറിന് ഏറ്റെടുക്കാവുന്ന സാഹചര്യം സൃഷ്ടിക്കുന്നതാണ് വിജ്ഞാപനമെന്ന് അവർ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയിൽ ജനം വിറങ്ങലിച്ചു നിൽക്കുമ്പോൾ തിരക്കിട്ട് ഇ .ഐ.എ 2020 എന്ന പേരിൽ വിജ്ഞാപനം ഇറക്കിയത് കോർപറേറ്റ് – വ്യവസായ കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്. നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പലതും എടുത്തു കളയുന്നതാണ് പുതിയ വിജ്ഞാപനം. പരിസ്ഥിതി ആഘാത പഠനം നടത്താതെ വൻകിട പദ്ധതികൾ ഏറ്റെടുത്ത് നടത്താനും ജനങ്ങളെ കൃഷിയിടങ്ങളിൽ നിന്നും വാസസ്ഥലങ്ങളിൽ നിന്നും ആട്ടിയോടിക്കാനും സഹായിക്കുന്ന ഈ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലും ഇ മെയിലിലൂടെ കേന്ദ്ര സർക്കാറിനെ പ്രതിഷേധമറിയിച്ചു. ജില്ലയിൽ നിന്ന് സ്വതന്ത്ര കർഷക സംഘം 250 ലേറെ ഇ മെയിലുകളാണ് കേന്ദ്രത്തിനയച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *