August 14, 2026

അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. നേപ്പാളിൽ നിന്നും പേര്യയിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്കെത്തിയ യുവതിയാണ് തിങ്കളാഴ്ച വൈകിട്ട് വയനാട്  ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ആംബുലൻസിൽ പ്രസവിച്ചത്. ഭർത്താവ് ലോക്ക് ഡൗണിന് തൊട്ടുമുമ്പ് നേപ്പാളിലേക്ക് പോയതായിരുന്നു. പ്രസവവേദനയുണ്ടായ യുവതിയെ എസ്റ്റേറ്റ് അധികൃതർ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് അയച്ചു. യുവതിയുടെ ബന്ധുവായ യുവാവാണ് കൂടെ ഉണ്ടായിരുന്നത്. തലപ്പുഴയിൽ എൻജിനിയറിങ് കോളേജിന് സമീപമെത്തിയപ്പോൾ യുവതിക്ക് പ്രസവവേദന കൂടി. ഇതോടെ ഡ്രൈവർ
 പേര്യ സ്വദേശി നിയാസ് 
ആംബുലൻസ് നിർത്തി അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചു കൊണ്ടുവന്നു. ഇവർ ആംബുലൻസിൽ യുവതിക്ക് പ്രസവ സൗകര്യമൊരുക്കി. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും മാനന്തവാടി  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *