August 14, 2026

ദേശീയ വിദ്യാഭ്യാസ നയം:വെബിനാർ 13-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിക്കും.  ദേശീയ വിദ്യാഭ്യാസ നയം ഒരു വിലയിരുത്തൽ  എന്ന വിഷയത്തിൽ ആഗസ്റ്റ് 13 ന് 5 മണിക്ക് നടക്കുന്ന വെബിനാറിൽ കണ്ണൂർ സർവകലാശാല രജിസ്ട്രാർ ഡോ.പി.ജെ. വിൻസെന്റ് വിഷയം അവതരിപ്പിക്കും.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ടി.ബി. സുരേഷിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന വെബിനാറിൽ വെച്ച് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ  *ഓർമ്മദിനങ്ങളിൽ ഒരു സ്വാന്തനം   പദ്ധതിയുടെ ജില്ലാതല ഉൽഘാടനവും നടക്കും. ജില്ലയിലെ എല്ലാ ലൈബ്രറികളിൽ നിന്നും രണ്ടിൽ കുറയാത്ത ലൈബ്രറി പ്രവർത്തകൻ മാർ പരിപാടിയിൽ ഗൂഗിൾ മീറ്റ് ലിങ്കിലൂടെ പങ്കെടുക്കണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *