March 28, 2024

കബനി പ്രൊജക്ടിലെ ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
കൽപ്പറ്റ: മണ്ണ് സംരക്ഷണവകുപ്പിനു കീഴിലുള്ള കബനി പ്രൊജക്ടിലെ ജീവനക്കാർക്ക് ഈ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ശമ്പളം ലഭിക്കുന്നില്ല, ശമ്പളമില്ലാതെ ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന ജീവനക്കാരെ സംരക്ഷിക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
കോവിഡ് 19 മഹാമാരി ഉൾപ്പെടെ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജീവനക്കാരെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങിയിരിക്കുകയാണ്. 2020-21 വർഷത്തെ സർക്കാരിൻ്റെ ബഡ്ജറ്റ് വിഹിതം അനുവദിക്കപ്പെട്ടിട്ടില്ലായെന്ന കാരണം കാണിച്ച് ഡയറക്ടറുടെ സർക്കുലറിൻ്റെ അടിസ്ഥാനത്തിലാണ് ശമ്പള വിതരണം തടഞ്ഞു വച്ചിരിക്കുന്നത്. ഇത്തരത്തിൽ ബഡ്ജറ്റ് വിഹിതം അനുവദിക്കുകയില്ലെന്ന് വകുപ്പിന് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിട്ടും അധികാരികൾ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന നേതൃത്വത്തിൻ്റെ ശക്തമായ ഇടപെടലിനെ തുടർന്ന് വകുപ്പ് അധ്യക്ഷ പ്രൊപ്പോസൽ തയാറാക്കി സമർപ്പിച്ചു. എന്നാൽ ചില ഉന്നത തസ്തികകൾ മാത്രം സംരക്ഷിക്കുന്ന തരത്തിലുള്ള ഈ പ്രൊപ്പോസൽ സർക്കാർ തള്ളുകയും വകുപ്പ് അധ്യക്ഷയെ തന്നെ മാറ്റുകയും ചെയ്തു.
 വിവാദങ്ങൾക്കൊടുവിൽ പുതുക്കിയ പ്രൊപ്പോസൽ വകുപ്പിൽ നിന്നും തയാറാക്കി സർക്കാറിനു സമർപ്പിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ പരിഗണനക്കായി സമർപ്പിച്ച റിപ്പോർട്ട് പരിഗണനക്കെടുക്കാത്ത സർക്കാരിൻ്റെ നടപടി അപലപനീയമാണ്. ജീവനക്കാർക്ക് ഇനിയും ശമ്പളം നിഷേധിക്കുന്ന പക്ഷം സംഘടനാപരമായും നിയമപരമായും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി ഷാജി എന്നിവർ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *