March 29, 2024

വാളാട് കോവിഡ് വ്യാപനം : ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും ഗുരുതര വീഴ്ചയെന്ന് യു.ഡി.എഫ്.

0
Img 20200812 Wa0224.jpg
വാളാട് കോവിഡ് വ്യാപനം : ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും പറ്റിയ ഗുരുതര വീഴ്ചയെന്ന് തവിഞ്ഞാൽ പഞ്ചായത്ത് പ്രതിപക്ഷ യു.ഡി.എഫ്. ക്വാറൻ്റയിൻ തീരുമാനത്തിലടക്കം സി.പി.എം.രാഷ്ട്രീയം കളിക്കുന്നതായും യു.ഡി.എഫ്.മെമ്പർമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജില്ലാ കലക്ടർക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയില്ലെന്നും യു.ഡി.എഫ്.മെമ്പർമാർ.
വാളാട് രോഗവ്യാപനത്തിൽ ആദ്യ ഘട്ടത്തിൽ ടെസ്റ്റുകളും മറ്റും കാര്യക്ഷമമായി നടന്നിരുന്നു എന്നാൽ ഇപ്പോഴത് കീഴ്മേൽ മറിഞ്ഞ അവസ്ഥയാണ്.ഭരണ സമിതിയിൽ പോലും ചർച്ച ചെയ്യാതെ സി.പി.എം. ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. സ്വന്തം വീടുകളിൽ പോലും കൊവിഡ് പോസറ്റീവ് ഉള്ള സി.പി.എം.കുടുംബങ്ങളിലെ അംഗങ്ങൾ പോലും ആരോഗ്യ വളണ്ടിയർമാർ എന്ന് പറഞ്ഞ് പുറത്തിറങ്ങി നടക്കുമ്പോൾ യു.ഡി.എഫ് പ്രവർത്തകരെ മാത്രം ക്വാറൻ്റയിനിൽ ഇരുത്തുന്ന അവസ്ഥയാണ് തവിഞ്ഞാലിൽ നടക്കുന്നത്. വാർഡുകളിലെ ജാഗ്രത സമിതിയെ പോലും നോക്കുകുത്തികളാക്കി സി.പി.എം നിർദ്ദേശിക്കുന്ന കാര്യങ്ങളാണ് ആരോഗ്യ വകുപ്പും പോലീസും ചെയ്തു വരുന്നത്. സമ്പൂർണ്ണ ലോക്ക് ഡൗൺ കാലത്ത് വാളാട് ഉരുവിനെ അറുത്ത് മാംത്സ വില്പന അടക്കം നടത്തിയത് സി.പി.എം ഉം ആരോഗ്യ വകുപ്പും അറിഞ്ഞു കൊണ്ട് തന്നെയാണ് ഇക്കാര്യങ്ങളടക്കം ജില്ലയിലെ ഉന്നത പോലീസ്, ആരോഗ്യ, റവന്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ഇതുവരെ യാതൊരു വിധ നടപടികളും അധികൃതർ സ്വീകരിച്ചില്ലെന്നും യു.ഡി.എഫ് മെമ്പർമാർ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് മെമ്പർമാരായ എം.ജി.ബാബു, വി.കെ.ശശിധരൻ, എൽസി ജോയ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *