ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കൽപ്പറ്റ: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കോട്ടത്തറ കരിങ്കുറ്റിയിൽ ട്രൈബൽ ഹോസ്റ്റലിനു സമീപത്തെ തോട്ടത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്. പാലപൊയിൽ കോളനിയിലെ ചാപ്പിയുടെ മകൻ ബാബു(40) ആണ് മരിച്ചത്. പ്രളയ സാധ്യത കണക്കിലെടുത്ത് ഇവരുെടെ കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് അഞ്ചുദിവസം മുമ്പ് ബാബുവിനെ കാണാതാവുകയായിരുന്നു. അടക്ക പറിക്കുന്നതിനിടെ വീണ് മരണപെട്ടതാണെന്നാണ് സംശയം.





Leave a Reply