June 13, 2026

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് : രണ്ടാം ഘട്ട ധനസഹായ വിതരണം

0
By ന്യൂസ് വയനാട് ബ്യൂറോ
ഓണത്തോടനുബന്ധിച്ച് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മുഴുവന്‍ തൊഴിലാളികള്‍ക്കും കോവിഡ് പശ്ചാത്തലത്തില്‍ നല്‍കിയ ആദ്യഘട്ട ധന സഹായത്തിന് പുറമേ 1000 രൂപ വീതം സൗജന്യ ധനസഹായമായി നല്‍കുന്നു. ആദ്യഘട്ട ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. അവരുടെ അക്കൗണ്ടിലേക്ക് ഈ തുക ക്രെഡിറ്റാകും. നാളിതുവരെ അപേക്ഷ നല്‍കാത്തവര്‍ അംഗമായ തൊഴിലാളികള്‍ ബോര്‍ഡിന്റെ motorworker.kmtwwfb.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കണം.  അവസാന തീയതി : ആഗസ്ത് 31.  ആദ്യഘട്ടത്തില്‍ ബോര്‍ഡില്‍ അംഗങ്ങളായ ബസ്സ്, ഗുഡ്‌സ്, ടാക്‌സി, ആട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കില്‍ സൗജന്യ ധനസഹായം നല്‍കിയിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *