ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 17 ന്
മാനന്തവാടി നഗരസഭയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 17 ന് ഉച്ചകഴിഞ്ഞ് 2 ന് നഗരസഭ ഓഫീസില്‍ നടക്കും. പങ്കെടുക്കുന്നവര്‍ 25 നും 45 നും മധ്യേ പ്രായമുളളവരും നിലവില്‍ മറ്റു രോഗങ്ങള്‍ ഇല്ലാത്തവരുമായിരിക്കണം. നഗരസഭ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ 04935 240253





Leave a Reply