സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു
റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി കുടുംബശ്രീ മുഖേന കല്‍പ്പറ്റ, മാനന്തവാടി, ബ്ലോക്കുകളില്‍ നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. അപേക്ഷകര്‍ മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവരായിരിക്കണം. ജോലി ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും വേതനം. 25 നും 45 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു/ പ്രീഡിഗ്രി പാസായ കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അതത് സി.ഡി.എസ് ഓഫീസിലോ ksreewydrki@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ നാലിന് വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206589 എന്ന നമ്പറില്‍ ബന്ധപ്പെടാം





Leave a Reply