August 19, 2026

കോവിഡ് പ്രതിരോധം: മീനങ്ങാടിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി..:
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ മുചക്ര നാലുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നടത്തുന്ന എല്ലാത്തരം വഴിയോര കച്ചവങ്ങളും ഓഗസ്റ്റ് 31 വരെ കർശനമായി നിരോധിച്ചു. നിരോധനം ലംഘിച്ച് വിൽപ്പന നടത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതും, പകർച്ചവ്യാധി നിരോധന നിയമപ്രകാരം ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതുമാണ്. അവശ്യസാധനങ്ങൾക്കായി  വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്നവർ നിർബന്ധമായും  മാസ്ക് ധരിക്കേണ്ടതും സാനിറ്ററോ, സോപ്പോ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാകേണ്ടതാണ്. വ്യാപാര സ്ഥാപനങ്ങളിലും ആളുകൾ കൂടുന്നയിടത്തും ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് സ്ഥാപന ഉടമയും പൊതുജനങ്ങളും ഉറപ്പുവരുത്തേണ്ടതാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ചരക്കു വാഹനങ്ങളിലെ തൊഴിലാളികൾ ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്ന വിശ്രമ ഭക്ഷണ താമസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തേണ്ടത്. ഗ്രാമപഞ്ചായത്ത് പരിധിയിലെ ഹോട്ടൽ റസ്റ്റോറൻറ് ഉടമകൾ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണെന്നും, ജനങ്ങൾ കർശന ജാഗ്രത കാണിക്കണമെന്നും മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ബീന വിജയൻ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *