April 20, 2024

മുണ്ടക്കൈയിൽ സ്ഥിതിഗതികൾ അതീവഗുരുതരം : ഇന്ന് മൂന്നു പേർക്ക് പോസിറ്റീവ്

0
കോവിഡ്  സമ്പർക്ക വ്യാപനമുള്ള മുണ്ടക്കൈയിൽ സ്ഥിതിഗതികൾ അതീവഗുരുതരം….. ഇന്ന് മൂന്നു പേർക്ക്  പോസിറ്റീവ്
മുണ്ടക്കൈ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത്, കോവിഡ് സ്ഥിരീകരിച്ച 38 കാരൻ്റെ സമ്പർക്കത്തിലുള്ള  മൂന്ന് പേർക്കാണ് ഇന്ന് പോസിറ്റീവായത്.
ആൻറിജൻ പരിശോധനയിലാണ് ഇന്ന് മൂന്ന് പേർക്കും പോസിറ്റീവ് കണ്ടെത്തിയത്. ഇതോടെ മുണ്ടക്കൈയിൽ ആകെ രോഗബാധിതരുടെ എണ്ണം 12 ആയി. കോവിഡ് ബാധിച്ച് ഇയാളുടെ സമ്പർക്ക പട്ടികയിൽ എംഎൽഎ അടക്കം 150ഓളം പേരുണ്ടായിരുന്നു.
രക്ഷാ പ്രവർത്തനത്തിനെത്തിയ ആളുകളോട്  ക്വാറൻ്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് മുന്നേ നിർദേശം നൽകിയിരുന്നു. ഇവരുടെ ടെസ്റ്റ് നടന്നു വരുകയാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരും ദുരന്ത സ്ഥലത്ത് എത്തിയവരും ജാഗ്രത പാലിക്കണമെന്നും,  ക്വാറൻ്റൈനിൽ പോകാൻ നിർദേശം ലഭിച്ചവർ  പുറത്തു പോകരുതെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ സ്ഥലത്തുണ്ടായിരുന്ന സി കെ ശശീന്ദ്രൻ എംഎൽഎ, ഗൺമാൻ, ഡ്രൈവർ എന്നിവരുടെ കോവിഡ് പരിശോധന ഫലം  നെഗറ്റീവായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *