September 27, 2026

കൽപ്പറ്റയിൽ ഇന്ന് ഏഴ് പേർക്ക് കൂടി പോസിറ്റീവ് :രോഗബാധിതരുടെ എണ്ണം 20 ആയി

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ്  സമ്പർക്ക വ്യാപനമുള്ള കൽപ്പറ്റയിൽ ഇന്ന് ഏഴ് പേർക്ക് കൂടി പോസിറ്റീവ്
കോവിഡ് ബാധിച്ച് മരിച്ച കൽപ്പറ്റ സ്വദേശിയുടെ സമ്പർക്കത്തിലുള്ള  ഏഴ് പേർക്കാണ് ഇന്ന് പോസിറ്റീവായത്.
ആൻറിജൻ പരിശോധനയിലാണ് ഇന്ന് ഏഴ് പേർക്കും പോസിറ്റീവ് കണ്ടെത്തിയത്.  ഇവരിൽ നാലുപേർ  കൽപ്പറ്റ സ്വദേശികളും  മൂന്നുപേർ കമ്പളക്കാട്  സ്വദേശികളുമാണ്. ഇതോടെ കൽപ്പറ്റയിൽ ആകെ രോഗബാധിതരുടെ എണ്ണം 20 ആയി. കോവിഡ് ബാധിച്ച് ഇയാളുടെ സമ്പർക്ക പട്ടികയിൽ നൂറോളം പേരുണ്ടായിരുന്നു. ഇവരുടെ ടെസ്റ്റ് നടന്നു വരികയാണ്. സമ്പർക്ക  രോഗികൾ  കൂടി വരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്നാണ് കൽപ്പറ്റ നഗരസഭ അധികൃതർ അറിയിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *