April 27, 2024

ആരോഗ്യ ഇൻഷുറൻസ് പദ്ധതി;പുതിയ ആളുകളെ ചേർക്കാൻ നടപടി വേണംഃ ജനതാദൾ എസ്

0
കൽപ്പറ്റഃകാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അഞ്ചുലക്ഷം രൂപ വരെ  സൗജന്യ ചികിൽസ ലഭിക്കുന്നതിനായി ഇതുവരെ ചേരാൻ അവസരം കിട്ടാത്തവരെ കൂടി  പരിഗണിച്ചു കൊണ്ട് പുതുതായി ആളുകളെ  ചേർക്കാൻ സർക്കാർ  നടപടിയെടുക്കണമെന്ന്  ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ കുടുംബങ്ങൾക്ക് കാർഡ് വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ വിളിക്കാൻ കോവിഡ് പശ്ചാത്തലത്തിൽ  സർക്കാർ അടിയന്തിരമായി മുൻകൈയെടുക്കണമെന്നും ജില്ലാ കമ്മിറ്റി പത്രകുറിപ്പിലൂടെ  ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *