September 30, 2026

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ ഒരു കോടി രൂപയുടെ കഞ്ചാവ് വേട്ട: കടത്തിയത് പച്ചക്കറി വണ്ടിയിൽ

0
IMG-20200815-WA0217.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരള – കർണാടക അതിർത്തിയായ 

തോൽപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട . ഒരു കോടി രൂപ വിലമതിക്കുന്ന ഒരു ക്വിന്റലിലധികം  കഞ്ചാവ് പിടികൂടി.
തോൽപ്പെട്ടി ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ്  കഞ്ചാവ് പിടികൂടിയത്.  രണ്ട് പേർ കസ്റ്റഡിയിലായി. വയനാട്  കൽപറ്റ  പിണങ്ങോട്  സ്വദേശി  രഞ്ജിത്ത് (30),  കൊല്ലം കരുനാഗപ്പള്ളി സ്വദേശി തടത്തിൽ വിള   അനിൽ കുമാർ  ( 27 ) എന്നിവരാണ്കസ്റ്റഡിയിലുള്ളത്.  അതിർത്തി വഴി  പച്ചക്കറി കയറ്റി വന്ന  െഐഷർ ലോറിയിൽ ഒളിപ്പിച്ച് ച നിലയിലായിരുന്നു കഞ്ചാവ് . പ്രതികളെ  മാനന്തവാടിയിലെ എക്സൈസ് ഓഫീസിലേക്ക് കൊണ്ടുവന്നു.എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് .
കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന പ്രധാന ഇടനാഴിയാണ്  തോൽപ്പെട്ടി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *