September 29, 2026

പ്രവാസി വയനാട് ഷാർജ ചാപ്റ്റർ ഓൺലൈൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

0
Screenshot_2020-08-16-13-16-11-834_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
പ്രവാസി വയനാട് ഷാർജ ചാപ്റ്റർ വാട്സപ്പ് കൂട്ടായ്മ വാട്സാപ്പിലൂടെ സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടി. 
.
  രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്വാതന്ത്രദിനാഘോഷ പരി പാടികൾ നടന്നു. ട്രഷറർ 
 സുജീഷ് കണ്ടിയിൽ സ്വാഗതം ആശംസിച്ചു.  കൂട്ടായ്മയുടെ ചെയർമാൻ ഷിജു പാറമേൽതട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.  കൺവീനർ ജോമോൻ വർക്കി തവിഞ്ഞാൽ 
 ആഘോഷ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.  എം എൽ എ മാരായ സി. കെ ശശീന്ദ്രൻ,  ഒ ആർ കേളു,  ഐസി ബാലകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു. സംഘടനയുടെ രക്ഷധധികാരിമാരായ  സുനിൽ പായിക്കാട്,  ബിനോയ് നായർ, ഷാജി നരി കൊല്ലി  ,  ഭാരവാഹികൾ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ എന്നനിവർ   ആശംസകളർപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കുവേണ്ടി നടത്തിയ വർണ്ണചിറകുകൾ 2020, ( പ്രസംഗം, ചിത്രരചന, കഥാ,  കവിത,  പ്രഛന്ന േവേഷം )  മത്സരവിജയികളെ പ്രഖ്യാപിച്ചു.  സ്വാതന്ത്ര്യ ദിനാഘോഷത്തിന് തിളക്കവുമായി കുട്ടികളുടെ കലാപരിപാടികളും നടന്നു. കോവിഡ്  പ്രതിസന്ധി കാലഘട്ടത്തിലും, മാതൃ രാജ്യത്തോടുള്ള സ്നേഹവും ഐക്യവും കെട്ടുറപ്പും കൂട്ടി നല്ലതിനായി എല്ലാവരും പ്രതിജ്ഞ ചെയ്തു. കമ്മിറ്റിയുടെ വൈസ് ചെയർമാൻ ഷംസുദ്ദീൻ കുളങ്ങര നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *