November 7, 2026

വയനാട്ടിൽ കോവിഡ് രോഗികൾ 1193 ആയി : വാളാട് കുറഞ്ഞു: മേപ്പാടി സമ്പർക്കത്തിൽ 25 പേർ.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (18.08.20) 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 44 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേര്‍ ഇന്ന് രോഗമുക്തി നേടി. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1193 ആയി. ഇതില്‍ 866 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 322 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 313 പേര്‍ ജില്ലയിലും 9 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. 
രോഗം സ്ഥിരീകരിച്ചവര്‍:
ആഗസ്റ്റ് 8 ന് കോങ്കോയില്‍ നിന്നുവന്ന വെണ്ണിയോട് സ്വദേശി (29), ആഗസ്റ്റ് 13 ന് ദുബൈയില്‍ നിന്നുവന്ന മുപ്പൈനാട് സ്വദേശി (28), റായ്പൂരില്‍ നിന്നു ലോറിയുമായി എത്തിയ തമിഴ്‌നാട് സ്വദേശി (36) എന്നിവരാണ് പുറത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍. 
മേപ്പാടി സമ്പര്‍ക്കത്തിലുള്ള 25 ചൂരല്‍മല സ്വദേശികള്‍ (19 പുരുഷന്‍മാരും 6 സ്ത്രീകളും),. വാളാട് സമ്പര്‍ക്കത്തിലുള്ള 4 വാളാട് സ്വദേശികള്‍ (പുരുഷന്‍മാര്‍- 18, 25, 55 വയസ്സ്, സ്ത്രീ-16), പടിഞ്ഞാറത്തറ സമ്പര്‍ത്തിലുള്ള 5 കുപ്പാടിത്തറ സ്വദേശികള്‍ (സ്ത്രീകള്‍-40, 19, 15, കുട്ടികള്‍- 9, 3), മാനന്തവാടി സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുള്ള 4 കമ്മന സ്വദേശികള്‍ (പുരുഷന്മാര്‍- 60,34, കുട്ടികള്‍- 7, 7), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള 2 കടച്ചിക്കുന്ന് സ്വദേശികള്‍ (സ്ത്രീ-21, പെണ്‍കുട്ടി- 7), പനമരം ബേക്കറി സന്ദര്‍ശിച്ച അഞ്ചുകുന്ന് സ്വദേശി (60 ), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ തരുവണ സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുള്ള 3 തരുവണ സ്വദേശികള്‍ (പുരുഷന്‍- 20, സ്ത്രീകള്‍- 41,19)  എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
46 പേര്‍ക്ക് രോഗമുക്തി
വാളാട് സ്വദേശികളായ 26 പേര്‍, എടവക സ്വദേശികളായ 4 പേര്‍, അഞ്ചാംപീടിക, കല്‍പ്പറ്റ, അമ്പലവയല്‍, പാടിച്ചിറ സ്വദേശികളായ 2 പേര്‍  വീതം, അരപ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, മാനന്തവാടി, തലപ്പുഴ, പേരിയ, മുണ്ടക്കുറ്റി, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ വീതവുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *