May 22, 2026

മാനന്തവാടി ക്ഷീരസംഘം ഉൽപാദകർക്ക് അധിക വിലയായി 2651598 രൂപ: ഓണം ബോണസ്

0
By ന്യൂസ് വയനാട് ബ്യൂറോ
.
കോവിഡ് പ്രതിസന്ധികൾക്കിടയിലും ക്ഷീരകർഷകർക്ക് കൈതാങ്ങായി മാറുകയാണ് മാനന്തവാടി ക്ഷീരോൽ പാദക സഹകരണ സംഘം. 2020 മെയ്, ജൂൺ ,ജൂലായ് മാസങ്ങളിൽ പാലളന്ന കർഷകർക്ക് ലിറ്ററിന് ഒരു രൂപ പ്രകാരവും ജൂലായ് മാസത്തിൽ മിൽമ അനുവദിച്ച തുകയും കൂട്ടിച്ചേർത്താണ് ഇരുപത്താറ് ലക്ഷത്തി അമ്പത്തി ഒന്നായിരത്തി അഞ്ഞൂറ്റിതൊണ്ണൂറ്റെട്ട് രൂപ നൽകുന്നത്. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ലോക് ഡൗൺ നിമിത്തം പ്രയാസമനുഭവിച്ച കർഷകർക്ക് കഴിഞ്ഞ ജൂൺ മാസത്തിൽ പതിനേഴ് ലക്ഷത്തി എൺപത്താറായിരത്തി മുന്നൂറ്ററുപത്തഞ്ച് രൂപ സംഘം നൽകിയിരുന്നു. കോവിഡ് സമാശ്വാസപദ്ധതിയുടെ ഭാഗമായി സംസ്ഥാന ഗവൺമെന്റ് പ്രഖ്യാപിച്ച കാലിതീറ്റ ധനസഹായ പദ്ധതിയുടെ ആനുകൂല്യവും സംഘത്തിലെ ആയിരത്തിലധികം വരുന്ന കർഷകർക്കായി ലഭ്യമാക്കുന്നു. ചാക്കൊന്നിന് 400 രൂപ സബ്‌സിഡി പ്രകാരം 3200 ചാക്ക് കാലിതീറ്റയും സംഘം ഈ ഓണക്കാലത്ത്  വിതരണം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *