March 28, 2024

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിറ്റുതുലക്കുന്നുവെന്ന് ഐ.എൻ.ടി.യു.സി.

0
Img 20200818 Wa0171.jpg
കൽപ്പറ്റ : നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം പൊതുമേഖല സ്ഥാപനങ്ങളെല്ലാം ഇന്ത്യയിലെയും ഇന്ത്യക്ക് പുറമെയുള്ള കുത്തക  കമ്പനികൾക്ക് തുച്ചമായ വിലക്ക് വിൽപന നടത്തുകയാണ് അവസാനമായി രാജ്യത്ത് അവശേഷിക്കുന്ന കൽക്കരി ഖനികളെല്ലാം വിൽപന നടത്താൻ വേണ്ടി ടെണ്ടർ സ്വീകരിച്ച് നൽകാനുള്ള ഒരു സാഹചര്യമാണ് നിലവിലുള്ളത് ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 18 എന്നിരിക്കെ ഈ മേഖലയിലുള്ള തൊഴിലാളികൾ ഈ ദിവസം തന്നെയാണ് പ്രതിഷേധത്തിന് തിരഞ്ഞെടുത്തത്  രാജ്യത്തിൻ്റെ സ്വതന്ത്ര്യത്തിനു മുമ്പും ശേഷവും ഇത്തരം കമ്പനികളെല്ലാം രാജ്യത്തെ നികുതി തട്ടിപ്പ് നടത്തിയ തൊഴിലാളി വിരുദ്ധ സ്വാകര്യ കുത്തക മുതലാളിമാരുടെ കയ്യിലായിരുന്നു  1971 കാലഘട്ടത്തിലാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാം ഒരു പൊതു മേഖല സ്ഥാപനമായി കോൾ ഇന്ത്യ ലിമിറ്റഡായി രൂപികരിച്ചത് സർക്കാറിന് കോടിക്കണക്കിന് രൂപയുടെ വരുമാനമുള്ള സ്ഥാപനമാണ് നരേന്ദ്ര മോദി യുടെ നേത്രത്വത്തിൽ കുത്തക മുതലാളിമാർക്ക് വിറ്റ് തുലക്കുകയാണെന്ന് ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു    ഈ വിഷയത്തിൽ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി കൽക്കരി തൊഴിലാളികൾ സമരം നടത്തുന്നത് ഇതിന് ഐക്യദാർഡ്യവുമായി  രാജ്യത്ത് ഉടനീളം സമരത്തിന് ഐക്യദാർഡ്യവുമായി സംയുക്ത ട്രേഡ് യൂണിയൻ സമരം നടത്തുന്നത് ഇതിൻ്റെ  ഭാഗമായി ഐ എൻ ടി യു സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് യോഗത്തിൽ കെ കെ രജേന്ദ്രൻ അധ്യക്ഷത വഹിച്ചു ,സാലിറാട്ടക്കൊല്ലി ,സുനീർ ഇത്തിക്കൽ ,ഡിൻ്റോ ജോസ് ,സി കുഞ്ഞീദ് എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *