May 22, 2026

ബത്തേരിയിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട: ഒരു കോടിക്കടുത്ത് രൂപ പിടികൂടി

0
IMG_20200818_214035.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ബത്തേരിയിൽ വീണ്ടും  വൻ കുഴൽപ്പണ വേട്ട: ഒരു കോടിക്കടുത്ത് രൂപ പിടികൂടി .
കർണാടകത്തിൽ നിന്നും ബത്തേരി ഭാഗത്തേക്ക് കടത്തികൊണ്ടുവരികയായിരുന്ന മതിയായ രേഖകളില്ലാത്ത 92, 50,000   രൂപയാണ്  പോലീസ്  പിടികൂടിയത്.  ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും  സുൽത്താൻ ബത്തേരി പോലീസും  സംയുക്തമായി ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടി കൂടിയത്.  സംഭവത്തിൽ കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടിൽ നവാസ് (54) കുറ്റ്യാടി നടുക്കണ്ടി വീട്ടിൽ എൻ.കെ ഹാറൂൺ (47)എന്നിവരാണ് പിടി ലായത്.ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിയോടെ കേരള അതിർത്തി തകരപ്പാടിക്ക് സമീപത്തുനിന്നുമാണ്  പണം പിടി കൂടിയത്.
 ബത്തേരി ഭാഗത്തേക്ക് വന്ന കെ.എൽ. 18 Y 2292  നമ്പർ റ്റാറ്റ എയ്സ് ഗോൾഡ് ഫോർവീൽ ഗുഡ്സ് ഓട്ടോയിൽ നിന്നുമാണ്  3 പ്ലാസ്റ്റിക് കവറുകളിലായി 2000 ത്തിന്റെയും 500 ന്റെയും 9250000(തൊണ്ണൂറ്റി രണ്ട് ലക്ഷത്തി അൻപതിനായിരം) കണ്ടെടുത്തത്.
കഴിഞ്ഞാഴ്ചയും  മുത്തങ്ങയിൽ കുഴൽപ്പണം പിടികൂടിയിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *