May 1, 2026

തൊഴിലുറപ്പില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ : അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ


മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അവസരമൊരുങ്ങുന്നു. സുഭിക്ഷ കേരളം, ശുചിത്വകേരളം, ജല സുഭിക്ഷ എന്നീ പദ്ധതികളുമായി ചേര്‍ന്ന് തൊഴില്‍ കാര്‍ഡുളളവര്‍ക്കും കാര്‍ഡെടുക്കാന്‍ തയ്യാറുളളവര്‍ക്കുമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, പന്നിക്കൂട്,  മത്സ്യകുളം, അസോള ടാങ്ക്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, കിണര്‍ നിര്‍മ്മാണം, കിണര്‍ റീചാര്‍ജ്ജിംഗ്, സെറി കള്‍ച്ചര്‍, സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് വര്‍ക്ക് ഷെഡ് എന്നിവയുടെ മുഴുവന്‍ തുകയും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് വകയിരുത്തി നല്‍കും. അപേക്ഷകള്‍ അതത് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങല്‍ക്ക് 04936 205959, 1800 425 6959)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *