April 30, 2024

പരിസ്ഥിതി ലോല മേഖലകള്‍ നിശ്ചയിക്കുമ്പോള്‍ ഉമ്മന്‍ വി ഉമ്മന്‍ വിദഗ്ധസമിതി റിപ്പോര്‍ട്ട് പരിഗണിക്കണം: എന്‍ ഡി അപ്പച്ചന്‍

0
Nd Appachan111.jpg
പൊഴുതന: മലബാര്‍ വന്യജീവി സങ്കേതത്തോട് അനുബന്ധിച്ച് വയനാട് ജില്ലയിലെ പൊഴുതന, വൈത്തിരി, തരിയോട് പഞ്ചായത്തുകളിലെ നാലു വില്ലേജുകളിലെ കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും പരിസ്ഥിതിലോലമായി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പൊഴുതന മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഉപവാസ സത്യാഗ്രഹം നടത്തി. യു ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍. ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ലോല പ്രദ്ദേശങ്ങള്‍ നിശ്ചയിക്കുമ്പോള്‍ മുന്‍ യു.ഡി.ഫ് നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ വിദഗ്ധസമതി റിപ്പോര്‍ട്ട് അനുസരിച്ച് കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും ഇ. എഫ് എല്‍ പ്രദേശമാക്കുവാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ മറവില്‍ മേല്‍ വില്ലേജുകളെ കൃഷിസ്ഥലങ്ങളും ജനവാസകേന്ദ്രങ്ങളും ഇ എഫ് എല്‍ പരിതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുകയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള മോണിറ്ററിങ്ങ് കമ്മറ്റിയില്‍ വയനാട് ജില്ലയിലെ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുമില്ല. കര്‍ഷക ദ്രോഹ നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പിന്തിരിയാന്‍ തയ്യാറാകണമെന്നും എന്‍.ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സുനീഷ് തോമസ് അധ്യക്ഷത വഹിച്ചു. എം.എ ജോസ്, കെ.ജെ ജോണ്‍, ശശി അച്ചൂര്‍, മുനീര്‍ ഗുപ്ത, എ ബിന്‍ മുട്ടപ്പള്ളി, സിബി ചാക്കോ, രാജന്‍ ഒ.വി, ലിഷ ഗിരീഷ്, സുധ അനില്‍, സലീം പൊഴുതന, കെ.പി ജോണ്‍, സുക്കൂര്‍ പാലിശ്ശേരി എന്നിവര്‍ സംസാരിച്ചു. സമാപനയോഗം കെ .പി സി സി എക്‌സിക്യുട്ടീവ് അംഗം കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *