April 18, 2024

തൊണ്ടർനാട് പഞ്ചയത്ത് ഓഫീസ് പരിസരം മാലിന്യ കൂമ്പാരം: പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ.

0
.
തൊണ്ടർനാട്  പഞ്ചയത്തിൽ ഭരണ സമിതിയുടെയും ആരോഗ്യ വകുപ്പിൻ്റെയും കെടുകാര്യസ്ഥത മൂലം പഞ്ചയത്ത് ഓഫിസിന് സമീപം മാലിന്യകൂമ്പാരം.പുതു വര്ഷ ദിനത്തിൽ ഏറെ കൊട്ടിഘോഷിച്ച് പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന മുദ്രാവാക്യവുമായി പഞ്ചയത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ലോഡ് കണക്കിന്  പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചയത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തിൽ നിക്ഷേപിച്ചു.പൊതു സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻ്റർ സ്ഥാപിച്ച് പ്ലാസ്റ്റിക് മലിന്യത്തെ പൊടിയാക്കി ടാർ മിക്സിംഗ് യൂണിറ്റുകൾക്ക് നൽകും എന്നായിരുന്നു പഞ്ചയത്തിന്റെ വാദം. അതിനായി ഷ്രഡിംഗ്  മെഷീൻ സ്ഥാപികുന്നതിന് 5.1 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു എന്ന് അന്നേ ദിവസം ഭരണ സമിതി ജനങ്ങൾക്ക് മുന്നിൽ  പറഞ്ഞിരുന്നു.
    
എന്നാൽ മാസങ്ങൾ പിന്നിട്ടതിന് ശേഷവും ഭരണ സമിതിയുടെയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ആരോഗ്യ വകുപ്പും ഈ വിഷയത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. പഞ്ചായത്തിലെ  മുഴുവൻ ജനങ്ങളുടെ സുരക്ഷിതത്വം നോക്കേണ്ട ബന്ധപ്പെട്ടവർ തന്നെ മാലിന്യ കൂമ്പാരങ്ങൾ സ്യഷ്ടിച്ച് പകർച്ച  വ്യാധികൾ പടർത്തുന്നതിന് എതിരെ നാട്ടുകാർ പ്രതിഷേധം  സംഘടിപ്പിക്കാൻ തീരുമാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *