April 30, 2024

കച്ചവടം രാവിലെ 7 മുതൽ വൈകുന്നേരം7 വരെ : മറിച്ചുള്ള പ്രചരണങ്ങൾ വ്യാജം.

0
കൽപ്പറ്റ: 
 വയനാട്ടിൽ കണ്ടെയ്ൻമെന്റ് ഒഴികെയുള്ള സ്ഥലങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറന്ന് പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു . ഇന്നലെ  രാവിലെ വ്യാപാരികളുമായി സമയക്രമ കാര്യത്തിൽ ചർച്ച നടത്തിയിരുന്നുവെങ്കിലും മുഖ്യമന്ത്രി വൈകുന്നേരം വീഡിയോ കോൺഫറൻസ് മുഖാന്തിരം സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാക്കി അറിയച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം . കൂടാതെ ഇനി മുതൽ കണ്ടെയ്ൻമെന്റ് സോണുകളിൽ വളർത്തുമൃഗങ്ങളുടെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി .
മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണന്നും വ്യാപാരികൾ പുതിയ തീരുമാനമനുസരിച്ച് പ്രവർത്തിക്കണെമെന്നും   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല പ്രസിഡണ്ട് കെ.കെ വാസുദേവൻ ഓഡിയോ സന്ദേശത്തിൽ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *