NEET എക്സാമിന് വയനാട് ജില്ലയിൽ സെന്റർ അനുവദിക്കുക:എം എസ് എഫ്
കൽപ്പറ്റ: കോവിഡ് കാലത്തെ വിദ്യാർത്ഥികളോടുള്ള അവഗണന അവസാനിപ്പിക്കണം. നിലവിൽ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാനുള്ള പരിമിതികൾ ഉള്ളതുകൊണ്ട് തന്നെ ജില്ലയിൽ NEET പരീക്ഷക്ക് സെന്റർ അനുവദിക്കാത്തത് വിദ്യാർത്ഥികളോടുള്ള അവഗണനയാണ്.നിലവിലെ സാഹചര്യമനുസരിച്ച് ജില്ലവിട്ട് ജില്ലയിലേക്കുള്ള യാത്ര സർക്കാർ തന്നെ പരിമിതപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് NEET പോലെയുള്ള പരീക്ഷക്ക് ജില്ലയിൽ സെന്റർ അനുവദിക്കാതെ വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്നത്.തിരുവനന്തപുരത്തും കോഴിക്കോടും കീം പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചത് പാഠമായി മുന്നിൽ നിൽക്കുമ്പോഴാണ് വീണ്ടും ഒരേ പരീക്ഷാകേന്ദ്രത്തിൽ കൂടുതൽ വിദ്യാർഥികൾ എത്തുന്ന തരത്തിൽ സെന്ററുകൾ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ NEET പരീക്ഷക്ക് വയനാട് ജില്ലയിൽ സെന്റർ അനുവദിക്കണമെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Mp ക്കും MLA ക്കും വിദ്യാഭ്യാസ മന്ത്രിക്കും ഇതിനാവശ്യമായ കത്ത് നൽകിയിട്ടുണ്ട്.





Leave a Reply