April 29, 2024

നാളെ അത്തം: ഓണഘോഷം ലളിതമാക്കി വീടുകളിൽ നടത്തണമെന്ന് കലക്ടർ ഡോക്ടർ അദീല അബ്ദുള്ള .

0
Screenshot 2020 08 21 14 18 31 722 Com.miui .videoplayer.png
കൽപ്പറ്റ:
നാളെ അത്തം. ഓണഘോഷം ലളിതമാക്കി വീടുകളിൽ നടത്തണമെന്ന് കലക്ടർ ഡോക്ടർ അദീല അബ്ദുള്ള
രോഗവ്യാപനം തടയാന്‍ നാം കഠിന ശ്രമം നടത്തുകയാണ്.   രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. .
ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണം.പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാലാണിതെന്നും കലക്ടർ പറഞ്ഞു. 
.  എല്ലാവരും  ആവശ്യമായ   ജാഗ്രത പാലിക്കണം. നല്ല നിലയിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. . ബന്ധുവീടുകളിലേക്ക് സന്ദർശനം ഒഴിവാക്കണം.
ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കിനിടയിലും കടകളില്‍ വരുന്നവരും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കില്ല. . വാര്‍ഡുതല സമിതിയെ സജീവമാക്കാന്‍ ജനമൈത്രി പോലീസിന്‍റെ ഇടപടലുണ്ടാകു..  കൂടുതല്‍ വളണ്ടിയര്‍മാരെ ഉപയോഗിക്കാനാകണം.  കടകളുടെ പ്രവര്‍ത്തി സമയം രാവിലെ ഏഴു മണി മുതല്‍ രാത്രി ഏഴു മണിവരെയായിരിക്കും. രോഗവ്യാപന സാധ്യത കൂടുന്ന ഒരു കാര്യവും അനുവദിക്കില്ല. . ഇക്കാര്യം പൊതു ജനങ്ങൾ  പ്രത്യേകം ശ്രദ്ധിക്കണമെന്നും കലക്ടർ  പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *