രാജീവ് യൂത്ത് ഫൗണ്ടേഷന്‍ രാജീവ് ഗാന്ധി ജന്മദിന അനുസ്മരണം
കല്‍പ്പറ്റ: രാജീവ്ഗാന്ധിയുടെ എടുപത്താറാം ജന്മദിനം രാജീവ് യൂത്ത് ഫൗണ്ടേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു.ജന്മദിന ആഘോഷമായി ബന്ധപ്പെട്ട് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന കര്‍മ്മപദ്ധതിക്ക് തുടക്കം കുറിച്ചു.വയനാട് ജില്ലയിലെ ആദിവാസി കോളനികള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന് പുതിയ ദിശാബോധം നല്‍കിയ മഹല്‍ വ്യക്തിയായിരുന്നു രാജീവ് ഗാന്ധി എന്ന് യോഗം അനുസ്മരിച്ചു.ചടങ്ങില്‍ കെ പി സി സി സെക്രട്ടറി കെ.കെ.അബ്രഹാം ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.രാജീവ് യൂത്ത് ജില്ലാ ഭാരവാഹികളായ എം.എ.ജോസഫ്, എന്‍.ടി. മാത്യൂ, .പി .കബീര്‍ മാസ്റ്റര്‍, പി.എസ്.സെബാസ്റ്റ്യന്‍, ജി.വിജയമ്മ ടീച്ചര്‍, വി.പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply