September 27, 2026

അതിജീവനത്തിനായി ജീവൻ വെച്ച് പൊരുതി: ഒടുവിൽ ഇബ്രാഹിം മരണത്തിന് കീഴടങ്ങി.

0
IMG-20200822-WA0244.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
നാട്ടിൽ ജീവിക്കാൻ നിവർത്തിയില്ലാതായതോടെ താൽകാലിക വിസയിൽ ഗൾഫിലെത്തി അതിജീവനത്തിനായി പൊരുതിയ ഇബ്രാഹിം ഒടുവിൽ മരണത്തിന് കീഴടങ്ങി. 
ഈ മാസം 7ന് രാത്രി കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ ഉണ്ടായ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തരുവണ കരിങ്ങാരി വലിയപീടികക്കല്‍ വി പി ഇബ്രാഹിം(56) ആണ് പ്രതിസന്ധികളില്ലാത്ത ലോകത്തേക്ക് യാത്രയായത് .
.അപകടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.സഹ യാത്രികരിൽ പലരും മരിച്ചപ്പോൾ ഇബ്രാഹിം മരണത്തെ അതിജീവിച്ച കഥ മാധ്യമങ്ങളിലും വാർത്തയായിരുന്നു.
ഒമ്പത്  മാസം മുമ്പാണ് ഇദ്ദേഹം സന്ദര്‍ശക വിസയില്‍ യുഎഇ യിലേക്ക് പോയത്.താല്‍ക്കാലിക ജോലികള്‍ ചെയ്യുന്നതിനിടെ കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചത്.ഭാര്യ-നൂര്‍ജഹാന്‍. മക്കള്‍ -ഫൈസല്‍, ഫായിസ്(ദുബൈ)ഫൗസിയ. മരുമക്കള്‍ :ജമാല്‍ വെള്ളിലാടി, ഷബ്‌ന.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *