വയനാട്ടിൽ 501 പേര് കൂടി നിരീക്ഷണത്തില്‍ .
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.08) പുതുതായി നിരീക്ഷണത്തിലായത് 501 പേരാണ്. 178 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3653 പേര്. ഇന്ന് വന്ന 31 പേര് ഉള്‍പ്പെടെ 368 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1492 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 39913 സാമ്പിളുകളില്‍ 38368 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 37073 നെഗറ്റീവും 1296 പോസിറ്റീവുമാണ്
Leave a Reply