May 7, 2024

സൗജന്യമായി സ്ഥലം നല്‍കിയിട്ടും കെട്ടിടം നിര്‍മിക്കാന്‍ തയ്യാറാവുന്നില്ലെന്ന് പരാതി.

0
Img 20200822 Wa0241.jpg

മാനന്തവാടി: തൊണ്ടര്‍നാട് തേറ്റമലയില്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കിയിട്ടും ഹോമിയോ ആശുപത്രികെട്ടിടം നിര്‍മിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ആരോപണം.ഭരണസമിതി പരിശോധിച്ച് തൃപ്തികരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്നര വര്‍ഷം മുമ്പ് സ്വകാര്യ വ്യക്തികൈമാറിയ സ്ഥലം ആവശ്യമായ സൗകര്യമില്ലെന്ന കാരണം പറഞ്ഞ് കെട്ടിട നിര്‍മാണം ആരംഭിക്കല്‍ വൈകിപ്പിക്കുകയാണെന്ന് തേറ്റമല ജനകീയ കൂട്ടായ്മ സമിതി പ്രസിഡണ്ട് കെ പി ഷംസുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.സ്ഥലം എംഎല്‍എ യുടെ ശ്രമഫലമായാണ് തേറ്റമലയില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിക്ക് സ്ഥിരം കെട്ടിടം നിര്‍മിക്കാന്‍ 25 ലക്ഷം രൂപാ ഫണ്ടനുവദിച്ചത്. പ്രദേശത്ത് പഞ്ചായത്തിന് സ്വന്തമായി ഭൂമിയില്ലാത്തിനാല്‍ ചക്കാലകുന്നേല്‍ അബൂബക്കര്‍ എന്നയാള്‍ സൗജന്യമായി നാല് സെന്റ് ഭൂമി റോഡ്‌സൗകര്യത്തോടെപഞ്ചായത്തിന് വിട്ടുനല്‍കി.അധികൃതര്‍ പരിശോധന നടത്തിയ ശേഷമാണ് കെട്ടിടനിര്‍മാണത്തിനനുയോജ്യമെന്ന നിലക്ക് ഭൂമി 2019 മാര്‍ച്ചില്‍ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത് ഏറ്റെടുത്തത്.എന്നാല്‍ പിന്നീട് പലപ്പോഴും അന്വേഷിച്ചെങ്കിലും പ്രവൃത്തി തുടങ്ങാന്‍ തയ്യാറായില്ല.ഇതിനിടെ സ്ഥലത്തേക്ക് നാല് മീറ്റര്‍ റോഡ് നിര്‍മാണത്തിനായി കൂടുതല്‍ സ്ഥലം ആവശ്യപ്പെട്ട് സ്ഥലമുടമക്ക് നോട്ടീസയച്ചിരുന്നു.ഇതിനും സ്ഥലമുടമതയ്യാറായിട്ടും തുടര്‍ നടപടികളുണ്ടായില്ല.ഇതേതുടര്‍ന്ന് ആഗസത് 15 ന് താന്‍ ഉപവാസസമരം നടത്തിയതിനെ തുടര്‍ന്ന് പഞ്ചായത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍മാണ ഉദ്ഘാടന പ്രഹസനം നടത്താന്‍ നീക്കങ്ങള്‍ നടന്നുവരികയാണെന്നും കരാര്‍ പ്രവൃത്തിപോലും നടത്താതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കങ്ങള്‍ ചെറുക്കുമെന്നും നേരത്തെ പഞ്ചായത്തിന് വിട്ടുനല്‍കിയ സ്ഥലത്ത് തന്നെ എത്രയും വേഗത്തില്‍ ആശുപത്രികെട്ടിടം ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് നിര്‍മിക്കാാന്‍ തയ്യാറാവണമെന്നും ഷംസുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *