May 22, 2026

കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസ് സമുച്ചയം ഉദ്ഘാടനം :യു.ഡി.എഫ് പ്രതിഷേധ ധർണ്ണ നടത്തി.

0
IMG-20200822-WA0288.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ:
പുതുതായി നിർമ്മിച്ച കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെ ഓഫീസ് സമുച്ചയം ഉദ്ഘാടനം സി.പി.എം രാഷ്ട്രീയ്യ വൽക്കരിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് ഉദ്ഘാടന വേളയിൽ വെണ്ണിയോട് ടൗണിൽ യു.ഡി.എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ടൗണിൽ പ്ലേക്കാർഡുമായി പ്രകടനം നടത്തിയതിന് ശേഷമായിരുന്നു സമരം.
കഴിഞ്ഞ യു ഡി ഫ് ഭരണസമിതിയാണ് പഞ്ചായത്ത് ഷോപ്പിംങ്ങ് കോംപ്ലക്സിനായി ഫണ്ട് വകയിരുത്തിയത്. ഒന്നേകാൽ കോടിയിലേറേ തുക മുടക്കി ഏകദേശ പണിയും പൂർത്തീകരിച്ചതാണ്.
അന്ന് ഈ പദ്ധതിക്കെതിരെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി സമരരംഗത്ത് വന്നവരാണ് സി.പി.എം.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മുഴുവൻ പണി പോലും പൂർത്തീകരിക്കാതേ ഒന്നാം നില മോഡി കൂട്ടി സ്ഥലം എം.എൽ എ യെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചത്.
എന്നാൽ ഈ പരിപാടിയിൽ കോട്ടത്തറ ഡിവിഷൻ പരിധിയിൽപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള യുഡി.എഫ് ജനപ്രതിനിധികളേ ക്ഷണിക്കാൻ ഭരണ സമിതി തയ്യാറായില്ല.
തികച്ചും രാഷ്ടീയ്യ പ്രേരിതമായി നടത്തിയ ഉദ്ഘാടന പരിപാടിക്കെതിരേയാണ് യു.ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചത്.
ധർണ്ണ സമരത്തിൽ UDF പഞ്ചായത്ത് ചെയർമാൻ വി.സി.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ. പോൾ അബ്ദുള്ള വൈപ്പടി. ജോൺസൺ കുവേക്കൽ.ഗഫൂർ വെണ്ണിയോട്.സി.കെ.ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.
വി.കെ.മൂസ്സ എം.സി മോയിൻ, കെ.കെ.നാസർ കെ.കെ.മുഹമ്മദലി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിനു ,സാലിസാബു ,ശോഭാശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *