May 6, 2024

പി.എം.എ.വൈ. ഭവന പദ്ധതി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വിഹിതം നൽകിയില്ലെന്ന് കോൺഗ്രസ്സ്

0
മാനന്തവാടി നഗരസഭ പി.എം.എ.വൈ. ഭവന പദ്ധതി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വിഹിതം നൽകിയില്ലെന്ന് പ്രതിപക്ഷമായ കോൺഗ്രസ്സ്. ഈയിനത്തിൽ തന്നെ 2 കോടി രൂപയിലധികം നൽകാനുണ്ടെന്നും കോൺഗ്രസ്സ് ക്ഷീര കർഷകരെയും നഗരസഭ വഞ്ചിച്ചെന്നും കോൺഗ്രസ്സ്. എന്നാൽ ആരോപണം അടിസ്ഥാന രഹിതമെന്ന് ഭരണസമിതി.
പി.എം.എ.വൈ ഭവന പദ്ധതിയിൽ വീട് ലഭിക്കുന്ന വ്യക്തികൾക്ക് ഒരു വീടിന് 90 പണി വീതം അയ്യങ്കാളി തൊഴിലുറപ്പ് യിൽ അനുവദിച്ചെങ്കിലും കഴിഞ്ഞ ഒരു വർഷ കാലമായി ഈയിനത്തിൽ രണ്ട് കോടിയിൽപരം രൂപ കഴിഞ്ഞ ഒരു വർഷമായി കൊടുത്തിട്ടില്ല. 920 ഗുണഭോക്താക്കൾക്കാണ് ഈയിനത്തിൽ തുക ലഭിക്കുവാനുള്ളത്. ഇത് കൂടാതെ ക്ഷീര കർഷകർക്ക് ഒരു ദിവസം 10 ലിറ്റർ പാൽ അളക്കുന്ന കർഷകർക്ക് ഒരു ദിവസത്തെ വേതനം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ പണം അനുവദിക്കാൻ തീരുമാനിച്ചെങ്കിലും ഒരു ക്ഷീരകർഷകന് പോലും നാളിതുവരെ ഒരു രൂപ പോലും ക്ഷീരകർഷകർക്ക് നൽകാതെ വഞ്ചിക്കുകയാണെന്നും നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ കുറ്റപ്പെടുത്തി . അതെ സമയം ലോക്ക് ഡൗണും ഓഫീസ് പ്രവർത്തന പരിമിതിയുമാണ് പണം നൽകാൻ താമസിച്ചതെന്നും ഏറ്റവും അടുത്ത ദിവസം തന്നെ പണം നൽകുമെന്നും നഗരസഭ ചെയർമാൻ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *