April 26, 2024

കോവിഡ് സ്ഥിതി വിവരക്കണക്കിന് വെബ്സൈറ്റ്: ഫസലുവിന് കെ എം സി സിയുടെ ആദരം

0
Eijvxty74862.jpg
കാവുംമന്ദം: രാജ്യത്തെ കൊവിഡ് ബാധിതരുടെ സ്ഥിതിവിവരക്കണക്കുകള്‍ ഒരു ക്ലിക്കില്‍ ലഭിക്കാവുന്ന വെബ് ഒരുക്കിയ കാവുംമന്ദം സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ഫസലുറഹ്‌മാനെ റിയാദ് കെ എം സി സി വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ വി സന്തോഷ്
 ഉപഹാരം നല്‍കി. ഷമീം പാറക്കണ്ടി, ബഷീര്‍ പുള്ളാട്ട്, ലത്തീഫ് കാക്കവയല്‍, യൂസുഫലി കാവുംമന്ദം തുടങ്ങിയവര്‍ സംബന്ധിച്ചു.
വയനാട് കാവുമന്ദം സ്വദേശിയായ പോക്കക്കില്ലത്ത് യൂസഫലി-ഫൗസിയ ദമ്പതികളുടെ മകനാണ് ഫസലു റഹ്മാന്‍ എന്ന ഈ പതിനേഴുകാരന്‍. നൂതന സാങ്കേതികവിദ്യയിലൂടെ ഇന്ത്യയിലാകെയുള്ള കൊവിഡ് ബാധിതരുടെ തത്സമയ സ്ഥിതി വിവരകണക്കുകള്‍ അറിയാനുള്ള വെബ്‌സൈറ്റാണ് തന്‍റെ പരിശ്രമത്തിലൂടെ നിര്‍മ്മിച്ചിരിക്കുന്നത്. തരിയോട് ഗവ.എച്ച്.എസ്.എസിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ് ഫസലു റഹ്മാന്‍. ഒറ്റ സ്‌ക്രീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയുടെ മാപ്പില്‍ ഏത് സംസ്ഥാനങ്ങളുടെ സ്ഥിതി വിവരങ്ങളാണോ അറിയേണ്ടത് ആ സംസ്ഥാനത്തിനു നേരെ ക്ലിക്ക് ചെയ്താല്‍ നിലവിലുള്ള  കോവിഡ് രോഗ ബാധിതര്‍, രോഗമുക്തി നേടിയവര്‍, കോവിഡ്  മരണം തുടങ്ങിയ ഏറ്റവും പുതിയ  വിവരങ്ങളായിരിക്കും സൈറ്റില്‍ ലഭിക്കുക. സൗദി അറേബ്യയിലെ റിയാദിലെ വയനാട് ജില്ലയില്‍ നിന്നുള്ള കെ എം സി സി പ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഈ ആദരവ്. വെബ് അഡ്രസ് https://www.fazalu.ga/
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *