November 7, 2026

കോവിഡ് മരണം കൂടുന്നതിനാൽ ജാഗ്രത കൈവിടരുത് : വയനാട്ടിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഡി.എം.ഒ.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ 
കോവിഡ് മരണം കൂടുന്നതിനാൽ ജാഗ്രത വെടിയരുതെന്ന് ഡി.എം.ഒ. : വൈറസ് വ്യാപനം 
  നിയന്ത്രണവിധേയമാണെങ്കിലും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു. 
കേരളത്തിലെ  മറ്റു ജില്ലകളിലെല്ലാം കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണം .ഓണ സീസൺ ആയതുകൊണ്ട് തന്നെ ഒത്തുചേരലുകളും  ആഘോഷങ്ങളും കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വേണം നടത്താൻ .അല്ലാത്ത സാഹചര്യത്തിൽ  കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമാകും. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും  നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി ജനങ്ങൾ പാലിക്കണം. ജില്ലയിൽ അടുത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങൾ മുഴുവനും പ്രായംകൂടിയവരുടേതാണ്. . അതുകൊണ്ടുതന്നെ പ്രായംകൂടിയവരെ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും മരണനിരക്ക് ഉയരുമെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ചെറിയ അസുഖങ്ങൾ അനുഭവപ്പെട്ടാലും ഉടൻതന്നെ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും സ്രവ പരിശോധന നടത്തുകയും ചെയ്യണമെന്നും ഡി.എം. ഒ പറഞ്ഞു. വയനാട്ടിൽ ഇന്നും മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *