April 24, 2024

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനം: ദിശ യോഗം നാളെ

0


വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനുളള ജില്ലാതല സമിതിയായ ഡിസ്ട്രിക്റ്റ് ഡവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ്  മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യുടെ യോഗം നാളെ  (25/08) രാവിലെ 11 മണിക്ക് ഓണ്‍ലൈനായി നടക്കും. വയനാട് ലോകസഭാ മണ്ഡലം പ്രതിനിധിയായ എം.പി രാഹുല്‍ ഗാന്ധി അധ്യക്ഷത വഹിക്കും.
 
ജില്ലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി അവലോകനം ചെയ്യും.  നിര്‍വ്വഹണത്തിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും  ആവശ്യമെങ്കില്‍ ഉചിതമായ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യും. പൊതുപണം ഉപയോഗിച്ചുകൊണ്ടുളള വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരമായ രീതിയില്‍ നടപ്പാക്കുക, വികസന പ്രവര്‍ത്തനങ്ങളില്‍ ജനപതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ഈ സമിതികൊണ്ട് ലക്ഷ്യമിടുന്നത്.

പുന:സംഘടിപ്പിച്ച ഡിസ്ട്രിക്റ്റ് ഡവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ്  മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിശ) അധ്യക്ഷന്‍ എം.പി.യും, മെമ്പര്‍ സെക്രട്ടറി ജില്ലാ കലക്ടറുമാണ്. ജില്ലയെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വിവിധ നഗരസഭ അധ്യക്ഷന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നോമിനേറ്റ് ചെയ്യപ്പെട്ട 5 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍, സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട്, ലീഡ് ബാങ്ക് മാനേജര്‍, എം.പി. നോമിനേറ്റ് ചെയ്ത സാമൂഹ്യ പ്രവര്‍ത്തന/ശാസ്ത്ര മേഖലയില്‍ നിന്നുളള ഒരു വിദഗ്ദന്‍, സന്നദ്ധ സംഘടന, എസ്.സി/എസ്.റ്റി വിഭാഗം വനിതകള്‍ എന്നിവരില്‍ നിന്നും ഒരോ പ്രിതിനിധികള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഒരു പ്രതിനിധി, വിവിധ മുനിസിപ്പാലിറ്റികളിലെ സെക്രട്ടറിമാര്‍, കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പിലാക്കുന്ന വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഡിസ്ട്രിക്റ്റ് ഡവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍  ആന്റ് മോണിറ്ററിംഗ് കമ്മിറ്റി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *